മൊബൈൽ ഷോപ്പിലെ കവർച്ച: യുപി സ്വദേശി അറസ്റ്റിൽ
1481043
Friday, November 22, 2024 5:26 AM IST
തലശേരി: തലശേരിയിലെ മൊബൈൽ ഷോപ്പിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ ഉത്തർപ്രദേശിലെ റായ്ബേലിയിൽനിന്ന് തലശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് റായ് ബേലി സ്വദേശി മാവു ഗർഭി സൂരജ് വർമയെയാണ് (28) പോലീസ് സംഘം അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ ജൂണിൽ തലശേരി മുകുന്ദ് മല്ലർ റോഡിലെ നെക്സ്റ്റ് എന്ന മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് വില കൂടിയ മൊബൈൽ, മെമ്മറി കാർഡുകൾ സ്മാർട്ട് വാച്ച് തുടങ്ങിയവ കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി റായ്ബേലിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് അവിടെയെത്തി അതിസാഹസികമായാണ് തലശേരി പോലീസ് പ്രതിയെ പിടികൂടിയത്.