ക​ണ്ണൂ​ർ: നി​ല​വി​ലു​ള്ള ഡി​പി​ആ​റി​ൽ മി​നു​ക്ക് പ​ണി ന​ട​ത്തി സി​ൽ​വ​ർ​ലൈ​ൻ റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹ​വും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും ത​ള്ളി​ക്ക​ള​ഞ്ഞ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വ​ന്നാ​ൽ എ​ന്തു വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 30 നു​ള്ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജാ​ഗ്ര​താ സ​ദ​സു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​നും തു​ട​ർ​ന്ന് ജി​ല്ലാ ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഡോ.​ഡി. സു​രേ​ന്ദ്ര​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​പി. ബ​ദ​റു​ദ്ധീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ൺ​വീ​ന​ർ വി​വേ​ക് വേ​ണു​ഗോ​പാ​ൽ, പി.​പി. കൃ​ഷ​ണ​ൻ, കെ.​പി. ച​ന്ദ്രാം​ഗ​ത​ൻ, കെ.​കെ. സു​രേ​ന്ദ്ര​ൻ, രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട്, മേ​രി ഏ​ബ്ര​ഹാം, എ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.