പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ ഊർജിതമാക്കണം: സണ്ണി ജോസഫ്
1481412
Saturday, November 23, 2024 6:52 AM IST
ഇരിട്ടി: പൊതുമരാമത്ത് റോഡുകളുടെ നിർമാണ പ്രവൃത്തികൾ ഊർജിതമാക്കാൻ നടപടി വേണമെന്ന് പേരാവൂർ നിയോജക മണ്ഡലം പൊതുമരാമത്ത് വിഭാഗം അവലോകന യോഗത്തിൽ നിർദേശം. 27 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികൾക്ക് ഭരണാനുമതി നല്കാത്തത് പ്രതിസന്ധി രൂക്ഷമാക്കും. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എംഎൽഎ അറിയിച്ചു.
വിളക്കോട്-അയ്യപ്പൻക്കാവ്, എടത്തൊട്ടി-പെരുമ്പുന്ന എന്നീ റോഡുകളുടെ റീ ടെൻഡർ നടപടികൾ ക്കായി ചീഫ് എൻജിനിയർക്ക് ഉടൻ ശിപാർശ സമർപ്പിക്കും. പ്രതിസന്ധിയിലായ ആറളം ആനമതിൽ നിർമാണം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ആനപ്പന്തി പാലം നിർമാണവും ടാറിംഗ് പ്രവൃത്തികളും ഉടൻ നടത്തുമെന്നും കെആർഎഫ്ബി പ്രതിനിധി അറിയിച്ചു.
വയനാട്-വിമാനത്താവളം റോഡ് നിർമാണത്തിന്റെ സാമൂഹികാഘാത പഠനം ഡിസംബറിൽ പൂർത്തിയാക്കും. യോഗത്തിൽ എക്സിക്യൂട്ടിവ് എൻജിനിയർ ഷാജി തയ്യിൽ, പി. സജിത്ത് (കെആർഎഫ്ബി, അസി. എൻജിനിയർ പി. സനില, സി. ബിനോയ്, കെ. രേഷ്മ, പി.എം. ധന്യ, ടി.വി. രേഷ്മ, എന്നിവർ പങ്കെടുത്തു.