കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1481058
Friday, November 22, 2024 5:26 AM IST
ശ്രീകണ്ഠപുരം: നഗരസഭാതല കേരളോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും സംഘാടകസമിതി രൂപീകരണയോഗം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
ഡിസംബർ മൂന്ന് മുതൽ 31വരെ നീണ്ടുനിൽക്കുന്ന കലാ മത്സരങ്ങൾ, സംസ്കാരിക മത്സരങ്ങൾ, കായിക മത്സരങ്ങൾ, പുസ്തകോത്സവങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന പ്രാഥമിക യോഗത്തിൽ ത്രേസ്യാമ്മ മാത്യു, കെ. സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, ജോസഫിന, വി.പി. നസീമ, ടി.വി. നാരായണൻ, എ. ഓമന, വിവിധസംഘടന നേതാക്കൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ മൂന്ന് മുതൽ 15 വരെ കേരളോത്സവവും ഡിസംബർ 27 മുതൽ 31 വരെ സാഹിത്യോത്സവവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. റെജി പുളിക്കൽ, എ.സി. പൗലോസ്, എം. ബാലകൃഷ്ണൻ, കെ.കെ. ജോയി, ഷാന്റി കലാധരൻ എന്നിവർ പ്രസംഗിച്ചു.
കലാമത്സരങ്ങൾ ഡിസംബർ ഏഴിന് ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ, വോളിബോൾ പ്രാപ്പൊയിൽ അക്കാഡമി ഗ്രൗണ്ട്, അത്ലറ്റിക്സ് 30ന് ചെറുപുഴ സെന്റ് മേരീസ് ഗ്രൗണ്ട്, ഫുട്ബോൾ ഡിസംബർ ഒന്നിനും ക്രിക്കറ്റ് എട്ടിനും ബാസ്കറ്റ് ബോൾ നാലിനും നവജ്യോതി കോളജ് ഗ്രൗണ്ട്, അഞ്ചിന് കബഡി വയലായി പ്രതീക്ഷ ഗ്രൗണ്ട്, വടംവലി ആറിന് തിരുമേനി, ബാഡ്മിന്റൺ നാലിന് പുളിങ്ങോം വൈഎംസിഎ സ്റ്റേഡിയം, നീന്തൽ അഞ്ചിന് പാലാവയൽ എന്നിവിടങ്ങളിൽ നടക്കും.
പങ്കെടുക്കുന്നവർ മത്സര ദിവസത്തിന് മൂന്ന് ദിവസം മുന്പ് ചെറുപുഴ പഞ്ചായത്തിൽ ആധാർ കാർഡ് കോപ്പി സഹിതം അപേക്ഷ നൽകണം.