ക​ണ്ണൂ​ർ: മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ന് പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ലെ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ന്ത്യ​ക​ർ​മ​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രു യു​വാ​വാ​ണ് ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക​നെ കൈ​യേ​റ്റം ചെ​യ്ത​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യെ​ത്തി​യ സം​ഘ​ത്തി​ന് ഗേ​റ്റ് തു​റ​ന്നു​കൊ​ടു​ത്ത​തും മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ന് സ​ഹാ​യി​ച്ച​തും അ​ശോ​ക​ൻ ത​ന്നെ​യാ​ണ്.

എ​ന്നാ​ൽ അ​വ​സാ​നം കു​ഴി​മൂ​ടു​ന്പോ​ൾ മ​ണ്ണി​ന്‍റെ ചൂ​ട് കു​റ​യ്ക്കാ​ൻ ബ​ക്ക​റ്റി​ൽ ക​രു​തി​യ വെ​ള്ളം തെ​ളി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് യു​വാ​വി​നെ ചൊ​ടി​പ്പി​ച്ച​ത്. സാ​ധാ​ര​ണ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​താ​ണെ​ന്നും ഇ​ല്ലെ​ങ്കി​ൽ ചൂ​ട് കൊ​ണ്ട് കു​ഴി മൂ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​ശോ​ക​ൻ പ​റ​ഞ്ഞ​പ്പോ​ൾ യു​വാ​വ് അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രാ​ണ് യു​വാ​വി​നെ പി​ടി​ച്ചു​മാ​റ്റി​യ​ത്.

വി​വ​രം ക​രാ​റു​കാ​ര​നാ​യ ര​ഞ്ജി​ത്തി​നോ​ട് അ​ശോ​ക​ൻ പ​റ​യു​ക​യും പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​കു​ക​യും ചെ​യ്തെ​ങ്കി​ലും മ​രി​ച്ച സ്ത്രീ​യു​ടെ സ​ഹോ​ദ​രി അ​ശോ​ക​നോ​ട് ബ​ന്ധു​വാ​യ യു​വാ​വി​നു വേ​ണ്ടി ക്ഷ​മ ചോ​ദി​ച്ച​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ന്ന​തി​ൽ നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു. ശ്മ​ശാ​ന​ത്തി​ലെ സം​സ്കാ​രം ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ ബ​ഹി​ഷ്ക​രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ങ്കി​ലും ക്ഷ​മാ​പ​ണ​ത്തെ​തു​ട​ർ​ന്ന് ആ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് ടൗ​ൺ പോ​ലീ​സ് ശ്മ​ശാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.