ജപ്തി നടപടികൾ നിർത്തിവയ്ക്കണം: കെവിഎസ്എസ്
1481796
Sunday, November 24, 2024 7:53 AM IST
പയ്യാവൂർ: ബാങ്കുകൾ ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും, വിധവകളുടെ കാർഷിക വായ്പകൾക്ക് പലിശ ഇളവ് നൽകണമെന്നും കേരള വിധവ സംരക്ഷണ സമിതി (കെവിഎസ്എസ്) പയ്യാവൂർ മേഖലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, ജപ്തി നടപടികൾ തുടർന്നാൽ വിധവകൾ സമരവുമായി രംഗത്തിറങ്ങി ബാങ്ക് അധികൃതരെ തടയുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പയ്യാവൂർ ഡിവൈൻ ഹാളിൽ നടന്ന കൺവൻഷൻ പയ്യാവൂർ പഞ്ചായത്ത് അംഗം ടി.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു, കെവിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.ജെ. ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വി.ഡി. ബിന്റോ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് മേരി മാത്യു കിടാരത്തിൽ, സംസ്ഥാന അഡ്വൈസർ ബോർഡ് മെംബർ നിതീഷ് തില്ലങ്കേരി, ഏലിയാമ്മ കുറ്റ്യാനിയ്ക്കൽ, ബിന്ദു കരിക്കോട്ടക്കരി, തങ്കമ്മ ചെമ്പേരി, മേരി ജോസഫ്, ശാരദ കാഞ്ഞിലേരി, ശ്രീദേവി, യശോദ പൂപ്പറമ്പ്, എം.പി. സുബൈദ, കെ. രാധാമണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രാധാമണി പയ്യാവൂർ-പ്രസിഡന്റ്, നളനി ബാലൻ-സെക്രട്ടറി, ശാരദ വാതിൽമട-ട്രഷറർ.