ക​ണ്ണൂ​ർ: വ​യ​നാ​ട് പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ മെം​ബ​ർ​മാ​രു​ടെ ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി സ്വ​രൂ​പി​ച്ച 2,23,64,066 രൂ​പ​യു​ടെ ഡി​ഡി​ക​ളും ചെ​ക്കു​ക​ളും മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. വ​ട​ക​ര യൂ​ണി​റ്റി​ൽ നി​ന്ന് സ്വ​രൂ​പി​ച്ച ഫ​ണ്ടി​ൽ​നി​ന്ന് വ​ട​ക​ര​യി​ലെ വി​ല​ങ്ങാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് ഏ​ഴു ല​ക്ഷം രൂ​പ വി​ല​ങ്ങാ​ട് ജ​ന​കീ​യ സ​മി​തി​ക്ക് ന​ൽ​കു​ന്ന​തി​ന് വ​ട​ക​ര യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ ഏ​ല്പി​ച്ചു.

ഫ​ണ്ട് കൈ​മാ​റി​യ ശേ​ഷം വ്യ​വ​സാ​യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹം​സ എ​രി​ക്കു​ന്നേ​ൽ, കെ. ​സ​ത്യ​ൻ, രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത്, സി. ​മ​നോ​ജ് കു​മാ​ർ, എം.​എ​സ്. പ്രേം​കു​മാ​ർ, കെ. ​സ​ത്യ​ൻ, പി. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.