ക​ണ്ണൂ​ർ: അ​ഭി​ഭാ​ഷ​ക​ന്‍റെ വ്യാ​ജ ഒ​പ്പും സീ​ലും ഉ​പ​യോ​ഗി​ച്ച് പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി വ്യാ​ജ​മാ​യു​ണ്ടാ​ക്കി സ്ഥ​ലം വി​ല്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

ഉ​ളി​യി​ൽ സ്വ​ദേ​ശി കു​രു​ക്ക​ളെ​വീ​ട്ടി​ൽ മാ​യ​നെ​യാ​ണ്(57) ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഡ്വ. സി.​കെ. ര​ത്നാ​ക​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2023 ഡി​സം​ബ​ർ 12 നാ​ണ് സം​ഭ​വം. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ ഉ​ളി​യി​ൽ എ​ന്ന സ്ഥ​ല​ത്തെ 0.1872 ഹെ​ക്ട​ർ ഭൂ​മി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് വ്യാ​ജ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​ണ്ടാ​ക്കി​യ​ത്.

അ​ഡ്വ. സി.​കെ. ര​ത്നാ​ക​ര​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റും സീ​ലും ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ ഒ​പ്പി​ട്ട് നോ​ട്ട​റി അ​റ്റ​സ്റ്റ് ചെ​യ്ത​താ​യി കാ​ണി​ച്ചു. തു​ട​ർ​ന്ന് പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി അ​സ​ൽ എ​ന്ന രീ​തി​യി​ൽ ഉ​ളി​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രേ​ഖ വ്യാ​ജ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.