ജനകീയ പ്രതിഷേധ ധർണ നടത്തി
1480855
Thursday, November 21, 2024 7:36 AM IST
ചെറുപുഴ: പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിങ്ങോം സ്കൂൾ- കൊരങ്ങാട് ലിങ്ക് റോഡ്, പെരിങ്ങോം-നീലിരിങ്ങ റോഡ് എന്നിവ സമ്പൂർണ പുനർനിർമാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പെരിങ്ങോം ഗവ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് പ്രകടനമായാണ് ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിയത്. പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ പോലീസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് മംഗലശേരി ധർണ ഉദ്ഘാടനം ചെയ്തു. രതീഷ് ബാബു അധ്യക്ഷത വഹിച്ചു. എം.ടി.പി. അഷ്റഫ്, ജോസ് വർഗീസ്, പി.ജെ. ആന്റണി, പി.എം. സിബി എന്നിവർ പ്രസംഗിച്ചു.