ചെളിക്കുളമായി ചപ്പാരപ്പടവ്-മടക്കാട് റോഡ്
1480859
Thursday, November 21, 2024 7:36 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് -മടക്കാട് റോഡ് തകർന്നു ചെളിക്കുളമായി. റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ടാറിംഗ് തകർന്നതിനെ തുടർന്ന് ചെളിവെള്ളം കെട്ടിനില്ക്കുകയാണ്.
കുഴിയുടെ ആഴം പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥ യാണ് ഉള്ളത്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.
പഞ്ചായത്ത് ഓഫീസിലേക്ക് എന്നതുപോലെ തന്നെ ചപ്പാരപ്പടവ് ടൗൺ, എൽപി സ്കൂൾ, യുപി, ഹയർസെക്കൻഡറി സ്കൂൾ, അങ്കണവാടി, വില്ലേജ് ഓഫീസ്, ഹെൽത്ത് സെന്റർ, നിരവധി ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കും എത്തിച്ചേരാനുള്ള റോഡാണിത്. പഞ്ചായത്ത് എല്ലാവർഷവും റോഡിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരുന്ന അവസ്ഥയാണ്.