ജില്ലയിൽ പുതിയ ഒമ്പത് പോളിംഗ് സ്റ്റേഷനുകൾ
1481405
Saturday, November 23, 2024 6:52 AM IST
കണ്ണൂർ: വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025 നോടനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്. ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിരീക്ഷകൻ അറിയിച്ചു.
ജില്ലയിൽ പുതിയ ഒമ്പത് പോളിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായും 14 പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടം/സ്ഥലം മാറ്റിയതായും യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. ഇതു പ്രകാരം ജില്ലയിൽ ആകെയുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം 1861 ൽ നിന്നും 1870 ആയി ഉയർന്നു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ കെ.കെ. ബിനി, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. ചന്ദ്രൻ (സിപിഎം), സി.എം. ഗോപിനാഥൻ (ഐഎൻസി), കെ.എം. സപ്ന (സിപിഐ), അനീഷ്കുമാർ (ബിജെപി), എം.പി. മുഹമ്മദലി (ഐയുഎംഎൽ), വി.കെ. ഗിരിജൻ (ആർജെഡി), ജോൺസൺ പി. തോമസ് (ആർഎസ്പി), ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഡപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ പുതിയ
പോളിംഗ് സ്റ്റേഷനുകൾ
പയ്യന്നൂർ നിയോക മണ്ഡലം: തായിനേരി എസ്എബിടിഎം ഹൈസ്കൂൾ (പുതിയ കെട്ടിടം, വടക്കുഭാഗം),
തളിപ്പറമ്പ് മണ്ഡലം: കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്കുഭാഗം), പള്ളിപറമ്പ സ്കൂൾ അങ്കണവാടി, ബഡ്സ് സ്പെഷൽ സ്കൂൾ റീഹാബിലിറ്റേഷൻ സെന്റർ കൊളച്ചേരിപറമ്പ്,
ധർമടം മണ്ഡലം: ചെമ്പിലോട് എൽപി സ്കൂൾ (തെക്കുഭാഗം), മുതുകുറ്റി യുപി സ്കൂൾ (പുതിയ കെട്ടിടം, തെക്കുപടിഞ്ഞാറ് ഭാഗം),
കൂത്തുപറമ്പ് മണ്ഡലം: കുനിപറമ്പ എൽപി സ്കൂൾ (തെക്ക് ഭാഗം),
മട്ടന്നൂർ മണ്ഡലം: ചെക്യേരി കമ്യൂണിറ്റി ഹാൾ, പരിയാരം യുപി സ്കൂൾ (പടിഞ്ഞാറ് ഭാഗം)
കെട്ടിടം/സ്ഥലം മാറ്റിയ
പോളിംഗ് സ്റ്റേഷനുകൾ
വെങ്ങര പ്രിയദർശിനി യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ വടക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. വെങ്ങര ഹിന്ദു എൽപി സ്കൂൾ തെക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പ്രിയദർശിനി എയിഡഡ് യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. വെങ്ങര ഹിന്ദു എൽപി സ്കൂളിനു വടക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ വെങ്ങര ഹിന്ദു എൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തെക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു.
മാടായി ഗവ. ഗേൾസ് ഹൈസ്കൂളിന്റെ തെക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ കിഴക്കുഭാഗത്തെ പോളിംഗ് സ്റ്റേഷൻ ഫസൽ ഇഒമർ പബ്ലിക് സ്കൂൾ അടുത്തിലയിലേക്ക് മാറ്റി. മാടായി ഗവ. ഗേൾസ് ഹൈസ്കൂളിനു പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ തെക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി ജിഎം യുപി സ്കൂളിന്റെ വടക്കുവശത്തേക്ക് മാറ്റി.
പഴയങ്ങാടി ഗവ. മാപ്പിള യുപി സ്കൂളിനു വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി എംഇസി എ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റി.
പാതിരിപ്പറമ്പിലെ ചൊവ്വ നഴ്സറി എൽപി സ്കൂൾ പുതിയ കെട്ടിടത്തിലെ വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ ഗൗരി വിലാസം യുപി സ്കൂൾ ചൊവ്വയിലേക്ക് മാറ്റി.
മാവിലായി സൗത്ത് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ മാവിലായി സൗത്ത് എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
കുറ്റിപ്പുറം എൽപി സ്കുൾ നോർത്ത് പോളിംഗ് സ്റ്റേഷൻ കുറ്റിപ്പുറം മയിൽപീലി അങ്കണവാടി നമ്പർ 88 ലേക്ക് മാറ്റി.
തെണ്ടപ്പറമ്പ എൽപി സ്കൂളിലെ കിഴക്കു ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പികെഎം എച്ച്എസ്എസ് കടവത്തൂർ ഹൈസ്കൂൾ സെക്ഷനിലെ കെട്ടിടത്തിന് വടക്കുഭാഗത്തേക്ക് മാറ്റി.
അരയാപറമ്പ് ഫാദർ ടോമി മെമ്മോറിയൽ സൺഡേ സ്കൂൾ ഹാളിലെ പോളിംഗ് സ്റ്റേഷൻ കോളയാട് ശിശു മിത്ര ബഡ്സ് സ്പെഷൽ സ്കൂളിലേക്ക് മാറ്റി. വെക്കളം ഗവ. യുപി സ്കൂളിലെ തെക്ക് വശത്തുള്ള പോളിംഗ് സ്റ്റേഷൻ വെക്കളം ഗവ. യുപി സ്കൂൾ ഹോളിലേക്ക് മാറ്റി.
ഉളിയിൽ സെൻട്രൽ എൽപി സ്കൂൾ വട്ടക്കയത്തിന്റെ തെക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽപി സ്കൂളിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റി. ഉളിയിൽ സെൻട്രൽ എൽപി സ്കൂൾ വട്ടക്കയത്തിന്റെ വടക്കു ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽപി സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി.