ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
1480678
Wednesday, November 20, 2024 10:06 PM IST
പയ്യന്നൂര്‍: ബംഗളൂരുവിൽ ഷട്ടില്‍ കളിക്കുന്നതിനിടെ എൻജിനിയർ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂർ ഗവ. ആശുപത്രിക്ക് സമീപത്തെ മുണ്ടവളപ്പില്‍ രതീഷ് ബാബുവാണ് (49) മരിച്ചത്. ബംഗളൂരുവിൽ സാംസംഗ് കമ്പനിയില്‍ ഐടി എൻജിനിയറായിരുന്നു.
സംസ്കാരം ഇന്നു 10ന് മൂരികൊവ്വല്‍ ശ്മശാനത്തില്‍. ആലക്കാട്ട് നാരായണന് - മുണ്ടവളപ്പില്‍ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിതാര (കുഞ്ഞിമംഗലം). മക്കള്‍: കീര്‍ത്തന, പ്രയാഗ്. സഹോദരങ്ങള്‍: രവീന്ദ്രന് (പ്രവാസി, അമ്പലത്തറ), ശ്രീലത (കോത്തായിമുക്ക്), ശ്രീകല(ധര്‍മശാല).