എസിഎഫ് കാമ്പയിൻ സംഘടിപ്പിച്ചു
1481054
Friday, November 22, 2024 5:26 AM IST
ചെമ്പേരി: ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ഏരുവേശി പഞ്ചായത്തിന്റെയും കുടിയാന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസിഎഫ് കാമ്പയിനിന്റെ ഭാഗമായ ആരോഗ്യ പരിശോധന നടത്തി.
ചളിമ്പറമ്പിലെ ഹോട്ടലുകളിൽ ജോലി ചെയ്ത് വരുന്ന അതിഥി തൊഴിലാളികൾക്കായി ക്ഷയരോഗം, മലമ്പനി, ജിവിത ശൈലീ രോഗങ്ങൾ എന്നിവയുടെ പരിശോധനകളാണ് നടത്തിയത്. ചളിമ്പറമ്പ് വൈബ് നെസ്റ്റ് ഹാളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ബാബു, കുടിയാന്മല പ്രാഥമികാരോഗ്യകേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ്, തളിപ്പറമ്പ് ടിബി യൂണിറ്റിലെ എസ്ടിഎൽഎസ് ശ്രീരാജ്, ജെപിഎച്ച്എൻ ഹായ്ഷത്ത് ഹഫീഫ, എംഎൽഎസ്പി റോസ് മേരി റോയ് എന്നിവർ നേതൃത്വം നൽകി.