ചാ​ണോ​ക്കു​ണ്ട്: സി​സ്റ്റ​ർ അ​മ​ല എ​സ്എം​എ​സി​ന്‍റെ വി​യോ​ഗ​ത്തോ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന് ന​ഷ്ട​മാ​യ​ത് ഹൃ​ദ​യം നി​റ​യെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളും ക​രു​ണ​യും ക​രു​ത​ലും കൊ​ണ്ടുന​ട​ന്നി​രു​ന്ന ആ​ശ്ര​യകേ​ന്ദ്ര​ത്തെ.

നി​രാ​ലം​ബ​രെ​യും വേ​ദ​നി​ക്കു​ന്ന​വ​രെ​യും ചേ​ർ​ത്തുനി​ർ​ത്തി​യു​ള്ള ജീ​വി​ത​മാ​യി​രു​ന്നു സി​സ്റ്റ​ർ അ​മ​ലാ​മ്മ​യു​ടേ​ത്. എ​ല്ലാ​വ​രെ​യും ഏ​റെ പ​ക്വ​ത​യോ​ടെ മ​ന​സി​ലാ​ക്കു​ന്ന​താ​യി​രു​ന്നു അ​മ​ലാ​മ്മ​യു​ടെ സ്വ​ഭാ​വ​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. സ്ഥാ​ന​മാ​ന​ങ്ങ​ളേ​ക്കാ​ൾ ഉ​പ​രി ഏ​ല്പിക്കു​ന്ന ജോ​ലി കൃ​ത്യ​ത​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും ചെ​യ്യു​ക എ​ന്ന അ​ർ​പ്പ​ണ ബോ​ധ​ത്തി​ല​ധി​ഷ്ഠി​ത​മാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വി​തം.

സ്വ​ന്തം ആ​രോ​ഗ്യം പോ​ലും മറന്ന്​ മ​റ്റു​ള്ള​വ​ർ​ക്കാ​യി ഓ​ടി ന​ട​ന്ന ക​ർ​മ​നി​ര​ത​യാ​യി​രു​ന്നു . അമലാമ്മ​യു​ടെ വേർപാട് പെറ്റമ്മയുടെ വേ​ർ​പി​രി​യ​ലി​നു തു​ല്യ​മാ​ണ് കാ​രു​ണ്യഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും സി​സ്റ്റ​റി​നെ അ​ടു​ത്ത​റി​ഞ്ഞവർക്കും.