പ്രഥമ ശുശ്രൂഷയും ആരോഗ്യ സംരക്ഷണവും: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1480860
Thursday, November 21, 2024 7:36 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജെആർസി കേഡറ്റുകൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സജി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക സോഫിയ ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രഥമ ശുശ്രൂഷയും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തിൽ കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി വി.വി. മാത്യു ക്ലാസെടുത്തു.
ജെആർസി ക്യാപ്റ്റൻ ആൻ മേരി ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വി.വി. മാത്യുവിന് പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം ഉപഹാരം നൽകി ആദരിച്ചു. റോസ്ലീന ആൻ ഡെന്നീസ്, ഏയ്ഞ്ചൽ ബിബിൻ, എമിലി സെബാസ്റ്റ്യൻ എന്നിവർ ജെആർസി ഗീതം ആലപിച്ചു. ജെആർസി കൗൺസിലർമായ കെ. ജോർജ്, സീനിയർ അസിസ്റ്റന്റ് കെ.ബി. മനു, സ്റ്റാഫ് സെക്രട്ടറി ലൈല സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, കേഡറ്റുകളായ ബ്ലസി സജി, ആൻ രഞ്ജിത്ത്, ആൻമരിയ ഫ്രാൻസിസ്, എബൽ ജോസ് എന്നിവർ പ്രസംഗിച്ചു. ബിബിൻ മാത്യു, എം.യു. ജോസ് കുട്ടി, ഷിജോ ലൂക്കോസ്, നെൽസൺ ജോർജ്, കെ.ജെ. അലക്സാണ്ടർ, ഷിന്റോ ജോസഫ്, പി.എസ്. ദിയ, സി.ആർ. ദേവാർച്ചന എന്നിവർ നേതൃത്വം നൽകി.