നിർമലഗിരി കോളജിൽ ദ്വിദിന ഇന്റനാഷണൽ കോൺഫറൻസ്
1481413
Saturday, November 23, 2024 6:52 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ ജനുവരി 30, 31 തീയതികളിൽ "ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ആൻഡ് അഡ്വാൻസ്മെന്റ് ഇൻ കെമിക്കൽ സയൻസ് (ഐഎസ്എസിഎസ് 2025) എന്ന പേരിൽ ഇന്റർനാഷണൽ ദ്വിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ദ്വിദിന കോൺഫറൻസിന്റെ ഭാഗമായി കോളജ് ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് ലോഗോ പ്രകാശനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ കോൺഫറൻസ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഐക്യുഎസി കോ-ഓർഡിനേറ്റർ റവ.ഡോ. മാർട്ടിൻ പറപ്പള്ളിയാത്ത്, കെമിസ്ട്രി വിഭാഗം തലവൻ ഡോ. നൈജിൽ തോമസ്, കോൺഫറൻസ് കോ-ഓർഡിനേറ്റർ ഡോ. അജേഷ് പി. തോമസ് എന്നിവർ പ്രസംഗിച്ചു. നിർമലഗിരി കോളജ് കെമിസ്ട്രി വിഭാഗവും ഐക്യുഎസി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
കോൺഫറൻസ് രജിസ്ട്രേഷൻ ജനുവരി 15ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് കോൺഫറൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https:// www.nirmalagiricollege.ac.in, https://www.isacs2025.