കലാകിരീടം കണ്ണൂർ നോർത്തിന്
1481802
Sunday, November 24, 2024 7:53 AM IST
പയ്യന്നൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ല ജേതാക്കളായി. 980 പോയിന്റ് നേടിയാണ് ട്രോഫി കരസ്ഥമാക്കിയത്. പയ്യന്നൂര്‍ 884 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇരിട്ടി 873, പാനൂര്‍ 867, മാടായി 863, മട്ടന്നൂര്‍ 861, തലശേരി സൗത്ത് 860, തളിപ്പറമ്പ് നോര്‍ത്ത് 849, കണ്ണൂര്‍ സൗത്ത് 840, ഇരിക്കൂര്‍ 825, തലശേരി നോര്‍ത്ത് 806, കൂത്തുപറമ്പ് 739, ചൊക്ലി 722, പാപ്പിനിശേരി 700, തളിപ്പറമ്പ് സൗത്ത് 710 എന്നിങ്ങനെയാണ് പോയിന്റ് നില.
സ്കൂള്‍ തല പോയിന്റ് നില
മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് 379, മമ്പറം ഹയര്‍ സെക്കൻഡറി 366, പെരളശേരി എകെജിഎച്ച്എസ്എസ് 353, കണ്ണൂര്‍ സെന്റ് തെരേസാ എസ്എഐഎച്ച്എസ് 311, ചൊക്ലി രാമവിലാസം എച്ച്എസ്എസ് 252.
യുപി ജനറല്‍: കണ്ണൂര്‍ സെന്റ് തെരേസാ എസ്എഐഎച്ച്എസ് 65, പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ് 40, ചൊക്ലി രാമവിലാസം എച്ച്എസ്എസ് 40.
എച്ച്എസ് ജനറല്‍: മമ്പറം എച്ച്എസ്എസ് 178, മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് 172.
എച്ച്എസ്എസ് ജനറല്‍: പെരളശേരി എകെജിഎസ്എച്ച്എസ്എസ് 219, മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് 207.
യുപി സംസ്കൃതം: പാനൂര്‍ യുപിഎസ് 48, കരിപ്പാല്‍ എസ്യുപിഎസ് 48, ചെക്കിക്കുളം രാധാകൃഷ്ണ യുപിഎസ് 35.
എച്ച്എസ് സംസ്കൃതം: മമ്പറം എച്ച്എസ്എസ് 83, കൂത്തുപറമ്പ് എച്ച്എസ്എസ് 63.
യുപി അറബിക്: ആലക്കാട് എന്‍എന്‍ സ്മാരക യുപിഎസ് 35, പാതിരിയാട് കോട്ടയം രാജാസ് എച്ച്എസ് 30.
എച്ച്എസ് അറബിക്: മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് 50, കമ്പില്‍ മാപ്പിള എച്ച്എസ് 53, എളയാവൂര് സിഎച്ച്എംഎച്ച്എസ്എസ് 53.
മത്സരങ്ങള്‍ കുട്ടികള്‍ തമ്മില്‍ മാത്രമായിരിക്കണം: സ്പീക്കര്‍
പയ്യന്നൂര്‍: മത്സരങ്ങള്‍ കുട്ടികള്‍ തമ്മില്‍ മാത്രമായിരിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അതൊരിക്കലും അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം കൂടി നടക്കുന്നുണ്ട്. കുട്ടികളിലെ സര്‍ഗാത്മക കലകള്‍ പുറത്തുകൊണ്ടുവരികയാണ് ഇത്തരം കലോത്സവങ്ങളുടെ ലക്ഷം. കലോത്സവങ്ങളാണ് പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് ടി.ഐ. മധുസൂദനന് എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. ജില്ലാ കളക്ടര്‍ സായി കൃഷ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭക്ഷണമൊരുക്കിയ പാചകരത്നം കെ.യു. ദാമോദര പൊതുവാളെ പൊന്നാടയണിയിച്ചാദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, ഡി.ഡി. ബാബു മഹേശ്വരി പ്രസാദ്, ആര്‍ഡിഡി ആര്.രാജേഷ്കുമാര്‍, ചലച്ചിത്ര ജ്യൂറി പുരസ്കാര ജേതാവ് കെ.സി. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.