ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ ഇ.​പി. ജ​യ​രാ​ജ​ൻ കേ​സ്‌ ഫ​യ​ൽ ചെ​യ്‌​തു
Sunday, June 16, 2024 8:02 AM IST
ക​ണ്ണൂ​ർ: അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ന്‌ ബി​ജെ​പി നേ​താ​വ്‌ ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ എ​ൽ​ഡി​എ​ഫ്‌ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ കേ​സ്‌ ഫ​യ​ൽ ചെ​യ്‌​തു.

ബി​ജെ​പി​യി​ൽ ചേ​രാ​ൻ മൂ​ന്ന്‌ ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ച്‌ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​യെ​ന്നു​മു​ൾ​പ്പെ​ടെ​യു​ള്ള ശോ​ഭ​യു​ടെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കി​യെ​ന്ന്‌ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്‌ കേ​സ്‌.

ഏ​പ്രി​ൽ 26ന്‌ ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി​യ പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ​യും 28ന്‌ ​ര​ണ്ടു പ​ത്ര​ങ്ങ​ൾ​ക്ക്‌ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യും മ​നഃ​പൂ​ർ​വം അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കി​യെ​ന്നും ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി (ര​ണ്ട്‌)​യി​ൽ സ​മ​ർ​പ്പി​ച്ച ക്രി​മി​ന​ൽ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി അ​ടു​ത്ത ശ​നി​യാ​ഴ്‌​ച​ത്തേ​ക്ക്‌ മാ​റ്റി. അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കി​യ പ്ര​സ്‌​താ​വ​ന നി​രു​പാ​ധി​കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ നേ​ര​ത്തെ ശോ​ഭാ സു​രേ​ന്ദ്ര​ന്‌ വ​ക്കീ​ൽ നോ​ട്ടീ​സും അ​യ​ച്ചി​രു​ന്നു. ഇ.​പി. ജ​യ​രാ​ജ​ന്‌ വേ​ണ്ടി അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, അ​ഡ്വ. പി.​യു. ശൈ​ല​ജ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.