കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃസംഗമം
1430529
Friday, June 21, 2024 1:48 AM IST
പേരാവൂർ ഫൊറോന:
പേരാവൂർ: തലശേരി അതിരൂപത കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ പേരാവൂർ ഫൊറോനതല നേതൃസംഗമം പേരാവൂരിൽ നടന്നു. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപതാ വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ പാലക്കുഴി, പേരാവൂർ മേജർ ആക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ ആർച്ച്പ്രീസ്റ്റ് ഫാ. ഷാജി തെക്കേമുറിയിൽ, ഫാ. തോമസ് കൊച്ചുകരോട്ട്, കുടുംബ കൂട്ടായ്മ ഫൊറോന പ്രസിഡന്റ് മാത്യു ഒറ്റപ്ലാക്കൽ, ലിൻസി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. സോബി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോജോ കൊട്ടാരംകുന്നേൽ, തങ്കച്ചൻ തുരുത്തേൽ, ജോർജ് വള്ളികുടി, സണ്ണി ചേറ്റൂർ, സാബു ഇരപ്പക്കാട്ട്, ജോയി മണ്ടുംപാലാ തുടങ്ങിയവർ നേതൃത്വം നൽകി.
എടൂർ ഫൊറോന
എടൂർ: കുടുംബമാണ് കത്തോലിക്കാ തിരുസഭയുടെ അടിസ്ഥാനമെന്നും കുടുംബമെന്ന അടിത്തറ ശക്തമാക്കുന്നതോടൊപ്പം വിശ്വസികൾ ആത്മീയ ഉണർവ് നേടണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി അതിരൂപത കുടുംബ കൂട്ടായ്മ എടൂർ ഫൊറോനാതല നേതൃ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.
കുടുംബ കൂട്ടയ്മകളിൽ പരസ്പര സഹായങ്ങൾ നൽകണമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. എടൂർ മെൻസ ക്രിസ്റ്റി ഹാളിൽ നടന്ന ചടങ്ങിന് മോൺ.ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. മോൺ. സെബാസ്റ്റ്യൻ പാലക്കുഴി മുഖ്യപ്രഭാഷണം നടത്തി . എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ, സിസ്റ്റർ ടെസ്ലിൻ സിഎംസി , ലിൻസി, എടൂർ ഫൊറോനാ കൗൺസിൽ പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഫൊറോന സെക്രട്ടറി വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു .
തുടർന്ന് അജപാലന മേഖലയുമായും ആനുകാലിക വിഷയങ്ങളിലും പ്രതിനിധികൾ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി ചർച്ച നടത്തി.
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 1000 അധികം പേർ സംഗമത്തിൽ പങ്കെടുത്തു.