ഷി​ൽ​ജ ജോ​സി​നെ അ​നു​മോ​ദി​ച്ചു
Sunday, June 23, 2024 7:29 AM IST
കൊ​ട്ടി​യൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​നി ഷി​ൽ​ജ ജോ​സി​നെ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​നു​മോ​ദി​ച്ചു. ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബർ ജൂ​ബി​ലി ചാ​ക്കോ, ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​തു​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.