എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ; വാഹനങ്ങളും കസ്റ്റഡിയിൽ
1431130
Sunday, June 23, 2024 7:29 AM IST
പഴയങ്ങാടി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്നുപേരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കണ്ണപുരം എസ്ഐയും സംഘവും പിടികൂടി. മാട്ടൂൽ സൗത്ത് എംആർയുപി സ്കൂളിന് സമീപത്തെ ഒ. റനീഷി (29) നെയാണ് 0.650 മില്ലിഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചെറുകുന്ന് ക്ഷേത്രത്തിന് സമീപത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണപുരം അയ്യോത്ത് ഏഴോം മൂലയിലെ എ. മുസാഫിർ (27), മാട്ടൂൽ സ്വദേശി പി.വി. സൈഫുദ്ദീൻ (32) എന്നിവരാണ് രണ്ടാമതായി പിടിയിലായത്. എസ്ഐ സി.പി. വാസുദേവനും സംഘവും ഇന്നലെ പുലർച്ചെ 1.15 ഓടെയാണ് ഇവരെ പിടികൂടുന്നത്. പ്രതികളിൽ നിന്നും 0.700 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.