ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രാജഗിരി ദീപം കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തരിശ് ഭൂമി കൃഷിയിടമാക്കുന്നു.
മൂന്ന് ഏക്കറിൽ ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു പദ്ധതി വിശദീകരിച്ചു. കൃഷിക്കൂട്ടം പ്രസിഡന്റ് കെ.ആർ. അഭിലാഷ്, ടി.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.