ഇടതുപക്ഷ പരാജയം താത്കാലികം: എ.ജെ. ജോസഫ്
1431127
Sunday, June 23, 2024 7:29 AM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താത്കാലികം മാത്രമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് കരുത്ത് തെളിയിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ്.
ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ കണ്ണൂരിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോടം അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. അനിൽകുമാർ, ജോസഫ് പരത്തനാല്‍, ബാബു അണിയറ, ടോമിച്ചൻ നടുത്തൊട്ടി, ബാബു സെബാസ്റ്റ്യൻ, ജോസ് മാത്യു, ജയ്സൺ ചെമ്പേരി തുടങ്ങിയവർ പ്രസംഗിച്ചു.