ഉന്നത വിജയികൾക്ക് അനുമോദനം
1430714
Saturday, June 22, 2024 1:01 AM IST
ചുഴലി: വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം, ചുഴലി വൈബിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളേയും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് നേടിയവരേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.വി.ഒ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി. രാജൻ ആമുഖപ്രഭാഷണം നടത്തി.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ.കെ. അജിത്കുമാർ വായനാദിന സന്ദേശം നൽകി. ഫുൾ എ പ്ലസ് നേടിയ എസ്എസ്എൽസി വിദ്യാർഥികൾക്ക് ചുഴലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന, നൂറ് ശതമാനം വിജയം നേടിയ ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ബിനോയ് കുര്യൻ, യുഎസ്എസ് സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ. നാരായണൻ, എൽഎസ്എസ് ലഭിച്ചവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ മെംബർ കെ.കെ. ബാലകൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് പി. പ്രകാശൻ, എം. വേലായുധൻ, പി.ഒ. വേണുഗോപാലൻ, വൈബിസി പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.