ലോക്സഭാ തെരഞ്ഞെടുപ്പ് ഭരണാധികാരികൾക്കുള്ള താക്കീത്: കർഷക കോൺഗ്രസ്
1431131
Sunday, June 23, 2024 7:29 AM IST
കണ്ണൂർ: കർഷക സമരത്തിന്റെ ആഘാതത്തിൽ അടി പതറിയ ബിജെപിയും കർഷക അവഗണനയിൽ കേരള ജനത പുറംതള്ളിയ സിപിഎമ്മിനും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു താക്കീതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. കണ്ണൂർ ഡിസിസിയിൽ നടന്ന കർഷക കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ചാക്കോ പാലക്കലോടി, ജോണി മുണ്ടക്കൽ, പ്രഫ. അശോക് ഹെഗ്ഡെ, ടി.ഒ. മാത്യു, പി.ഒ. ചന്ദ്രമോഹനൻ, സി.പി. സലിം, ജോയി പതാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.