കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, June 19, 2024 10:20 PM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ മൂ​ന്നാം മൈ​ലി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​മു​ക്ത ഭ​ട​ൻ മ​രി​ച്ചു. പാ​ച്ച​പൊ​യ്ക പാ​നു​ണ്ട മ​ഹി​ളാ സ​മാ​ജ​ത്തി​ന് സ​മീ​പം ദേ​വ​ദേ​യ​ത്തി​ൽ ദി​ലീ​പ് ബാ​ബു (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ. ദി​വാ​ക​ര​ൻ നാ​യ​ർ - ധ​ന​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കൂ​ത്തു​പ​റ​ന്പി​ൽ നി​ന്ന് ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ എ​തി​രേ വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം കാ​ർ ഡ്രൈ​വ​ർ സ്ഥ​ല​ത്തു നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. ഭാ​ര്യ: ഷിം​ന (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ക​ണ്ണൂ​ർ ). മ​ക്ക​ൾ : സി​ദ്ധാ​ർ​ഥ്, ദ്യു​തി.