കാരംസ് ടൂർണമെന്റ്: പയ്യാവൂർ സെന്റ് ആൻസ് ജേതാക്കൾ
1431120
Sunday, June 23, 2024 7:29 AM IST
പയ്യാവൂർ: ഐസിഎസ്ഇ സോണൽതല കാരംസ് ടൂർണമെന്റിൽ അണ്ടർ-14, അണ്ടർ-17 എന്നീ വിഭാഗങ്ങളിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ജേതാക്കളായി.
കോഴിക്കോട് സെന്റ് മേരീസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് തുരുത്തേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി അധ്യക്ഷത വഹിച്ചു.