ഡോ. ​​ജോ​​ർ​​ജി ജോ​​ർ​​ജ് കു​​രു​​വി​​ള​​യ്ക്ക് അം​​ഗീ​​കാ​​രം
Sunday, June 23, 2024 6:56 AM IST
കോ​​ട്ട​​യം: ഇം​​ഗ്ല​​ണ്ടി​​ലെ ഗ​​വ​​ൺ​​മെ​​ന്‍റ് അം​​ഗീ​​കൃ​​ത ഹോ​​മി​​യോ​​പ്പ​​തി വി​​ഭാ​​ഗ​​മാ​​യ ദി ​​ഫാ​​ക്ക​​ൽ​​റ്റി ഓ​​ഫ് ഹോ​​മി​​യോ​​പ്പ​​തി​​യു​​ടെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മാ​​യ എം​​എ​​ഫ് എ​​ച്ച്ഒ​​എം (MFHom-Londo n) മ​​ല​​യാ​​ളി​​യാ​​യ ഡോ​​. ജോ​​ർ​​ജി ജോ​​ർ​​ജ് കു​​രു​​വി​​ള​​യ്ക്ക് ല​​ഭി​​ച്ചു.

കാ​​ൻ​​സ​​ർ-​​പാ​​ലി​​യേ​​റ്റി​​വ്, ന്യൂ​​റോ​​ജി രോ​​ഗാ​​വ​​സ്ഥ​​ക​​ളി​​ലെ ഇ​​ൻ​​ട്രോ​​ഗ​​റേ​​റ്റീ​​വ് ഹോ​​മി​​യോ​​പ്പ​​തി ചി​​കി​​ത്സ​​യി​​ലെ പ്രാ​​വീ​​ണ്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് അം​​ഗീ​​കാ​​രം. ഇ​​ന്ത്യാ ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള അ​​ന്താ​​രാ​​ഷ്‌​​ട്ര ഹോ​​മി​​യോ​​പ്പ​​തി ബി​​രു​​ദ​​മാ​​ണി​​ത്.

ച​​ങ്ങ​​നാ​​ശേ​​രി രാ​​ജൂ​​സ് ഹോ​​മി​​യോ​​പ്പ​​തി സൂ​​പ്പ​​ർ​​സ്പെ​​ഷാ​​ലി​​റ്റി സെ​​ന്‍റ​​റി​​ലെ ഡോ​​ക്ട​​റാ​​യ ഇ​​ദ്ദേ​​ഹം ഹോ​​മി​​യോ​​പ്പ​​തി​​യി​​ലും ആ​​ധു​​നി​​ക വൈ​​ദ്യ​​ശാ​​സ്ത്ര​​ത്തി​​ലും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മു​​ള്ള ചു​​രു​​ക്കം ഡോ​​ക്ട​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ്. യു​​കെ ഹോ​​മി​​യോ​​പ്പ​​തി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഇ​​ന്ത്യ​​ൻ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​ർ എ​​ന്ന നി​​ല​​യി​​ൽ മെം​​ബേ​​ഴ്സ് റെ​​പ്രെ​​സെ​​ന്‍റേ​​റ്റീ​​വാ​​യി ഇ​​തോ​​ടൊ​​പ്പം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

എ​​ഡി​​ൻ​​ബ​​ർ​​ഗി​​ൽ ന​​ട​​ക്കു​​ന്ന ഫാ​​ക്ക​​ൽ​​റ്റി ഓ​​ഫ് ഹോ​​മി​​യോ​​പ്പ​​തി​​യു​​ടെ 100-ാം വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ ബ​​ഹു​​മ​​തി സ​​മ്മാ​​നി​​ക്കും.