ചമതച്ചാൽപാലം-തിരൂർ റോഡ് തകർന്ന് യാത്ര ദുസഹം
1430318
Thursday, June 20, 2024 1:28 AM IST
പയ്യാവൂർ: ചമതച്ചാൽപാലം-തിരൂർ റോഡ് തകർന്ന് യാത്ര ദുസഹമായി. പാലം മുതൽ തിരൂർ വരെ യുള്ള പാലം പലയിടത്തും തകർന്നു കിടക്കുകയാണ്. കുറച്ചുഭാഗം അടുത്ത കാലത്താണ് ടാറിംഗ് നടത്തിയത്. കൊശവൻവയൽ, കാഞ്ഞിലേരി, മഞ്ഞാങ്കരി നിവാസികൾക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടിഭാഗത്തേക്ക് യാത്ര ചെയ്യാൻ ചമതച്ചാൽ പാലമുള്ളതുകൊണ്ട് എളുപ്പം സാധിക്കുമെങ്കിലും തിരൂരിൽ നിന്നുള്ള സമീപനറോഡ് തകർന്നത് ഇതിനും തടസമാകുന്നു.
നിലവിൽ തിരൂർ ഭാഗത്തു നിന്ന് പാലത്തിലേക്ക് വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡാണുള്ളത്. മഴ പെയ്തതോടെ പല ഭാഗത്തും ചെളിനിറഞ്ഞ് കാൽനടയാത്ര പോലും സാധ്യമാകാത്ത നിലയിലാണ്. ഈ റോഡ് കൂടി നവീകരിച്ചാലേ ഗതാഗതസൗകര്യം പൂർണമായും സാധ്യമാകൂ. ചെങ്കല്ല് ലോറിക്കാരുടെ റോഡായി ഈ റോഡ് മാറിയെന്നും പരാതിയുണ്ട്.