ബോംബ് സ്ക്വാഡ് പരിശോധന നടത്തി
1431114
Sunday, June 23, 2024 7:29 AM IST
ആലക്കോട്: ആലക്കോട് ടൗണിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.
തലശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാപകമായി ബോംബുകൾക്കും ആയുധങ്ങൾക്കുമായി നടത്തി വരുന്ന തെരച്ചിലിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ആലക്കോട്ടെ തീയേറ്റർ കോംപ്ലക്സ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.