യോഗാദിന ഉണർവിൽ നാട്
1430718
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: പത്താം അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എഡിഎം കെ. നവീന്‍ ബാബു നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. ഷീജ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി. അബ്ദുള്‍ സലാം, ഡപ്യൂട്ടി ഡിഎംഒ (ആരോഗ്യം) ഡോ. കെ.സി. സച്ചിന്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത്കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. യോഗാ ഡാന്‍സും യോഗാ പ്രദര്‍ശനവും നടന്നു.
കണ്ണൂർ: കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ സേനാംഗങ്ങള്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സേനാംഗങ്ങളുടെ യോഗാ പ്രദര്‍ശനവും നടന്നു. സേനാംഗങ്ങളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും വിവിധ യോഗാ സെഷനുകളില്‍ പങ്കെടുത്തു.
മട്ടന്നൂർ: അന്താരാഷ്ട്ര യോഗാദിനം മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആചരിച്ചു. നൂറോളം എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു യോഗാ പ്രദർശനം. ഗോവിന്ദൻ പായത്തിന്റെ നേതൃത്വത്തിൽ നിരവധി ദിവസത്തെ പരിശീലനത്തിന് ശേഷമാണ് കേഡറ്റുകൾ യോഗാ പ്രദർശനം നടത്തിയത്. സ്കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ജയൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ. സുധാമണി, ഇ.വി. വിനോദ് കുമാർ, ഡെപ്യൂട്ടി പ്രധാനാധ്യാപകൻ കെ. ശ്രീജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി പ്രകാശ് കാരായി, ഗോവിന്ദൻ പായം, എൻസിസി ഓഫീസർ എൻ.കെ. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: പട്ടാന്നൂർ കെപിസി ഹയർസെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടത്തി. ഡോ. ഇ. സുധീർ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ഒ.വി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ യോഗ ക്ലാസെടുത്തു. എൻസിസി ഓഫീസർ ദിലീപ് കുയിലൂർ, സിപിഒ സി.കെ. അനിൽകുമാർ, എൻസിസി കേഡറ്റുകളായ പി.കെ. ഗംഗ, അനന്യ അജിത്ത് എന്നിവർ പ്രസംഗിച്ചു.
മാട്ടറ: മാട്ടറ കാരീസ് യുപി സ്കൂളിൽ നടന്ന യോഗാ പരിശീലനം ഇൻസ്ട്രക്ടർ എം.ആർ. ഉദയ ഉദ്ഘാടനംചെയ്തു. മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ , എസ്ആർജി കൺവീനർ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു.
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ യോഗാദിനചാരണം നടത്തി. പ്രിൻസിപ്പൽ എൻ.ഐ. വർഗീസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും യോഗാചാര്യനുമായ സി.എൻ. പവിത്രൻ ഗുരുക്കൾ പരിശീലനം നൽകി.
കേളകം: സെന്റ തോമസ് ഹൈസ്കൂളിൽ മുഖ്യാധ്യാപകൻ എം.വി. മാത്യു ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ അലിന്റ സെബാസ്റ്റ്യൻ, മെറിൻ ഡാനിയൽ പരിശീലനം നൽകി. അധ്യാപകരായ വിപിൻ ആന്റണി, പി.വി. അനൂപ് കുമാർ എന്നിവർ ക്ലാസുകളെടുത്തു. വിദ്യാർഥികളായ അന്ന മേരി ബിനു, ജനീലിയ എൽദോ, നിയാ സൂസൻ, ആന്മരിയ ജോർജ് എന്നിവർ നേതൃത്വം നൽകി.
കൊട്ടിയൂർ: കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിൽ യോഗാചാര്യൻ എൻ.ഇ. പവിത്രൻ ഗുരുക്കൾ പരിശീലനം നൽകി. സ്പോട്ട് ക്വിസ് പരിപാടിയും നടത്തി. സ്കൂൾ മാനേജർ കെ. സുനിൽ കുമാർ സമ്മാനദാനം നിർവഹിച്ചു. മുഖ്യാധ്യാപിക എസ്. സുമിത, എസ്ആർജി കൺവീനർ ജിഷ റാണി എന്നിവർ പ്രസംഗിച്ചു.
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് ആയുഷ് സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ യോഗദിനാചരണം നടത്തി. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ തോമസ് കുരുവിള, എസ്പിസി സുനീഷ് ബി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. ഒ. സൗമ്യ എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക രേഷ്മ വിദ്യാർഥികൾക്ക് പരിശീലനം നൽകി.
മട്ടന്നൂർ: കാനാട് എൽപി സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശീയ യോഗാ ദിനാചരണം നടത്തി. ദേശീയ പഞ്ചഗുസ്തി താരം ഷിജു പാലയോട് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക പി.എം. ശ്രീലീന അധ്യക്ഷത വഹിച്ചു. സി.എ. ജയജിത്ത്, പി.എം. രഞ്ജിത്ത്, മുസ്തഫ കൊതേരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന-ദേശീയ യോഗ ചാമ്പ്യൻഷിപ്പ് ജേതാവ് അൽവിന ബിനീഷ് യോഗ പ്രദർശനം നടത്തി.
മട്ടന്നൂർ: എടയന്നൂർ ജിവിഎച്ച്എസ്എസ് സ്കൂളിൽ യോഗാ പരിശീലനവും യോഗാ ഡാൻസും നടത്തി. കായികാധ്യാപകൻ ഡോ. കെ. റമീസ്, കെ. ബിന്ദു, പി.കെ. പ്രേമരാജൻ, പി. സതീശൻ, വി. അരുൺരാജ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിനാലെ ഹോട്ടലിൽ നടത്തിയ യോഗാദിനാഘോഷം കണ്ണൂർ ബ്രാഞ്ച് ഐസിഎഐ ചെയർമാൻ എ.ജെ. മാത്യു ഉദ്ഘാടനം ചെയ്യുന്നു. അനിത നടരാജൻ യോഗ പരിശീലനം നൽകി. കണ്ണൂരിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കണ്ണൂർ ബ്രാഞ്ച് ഐസിഎഐ സെക്രട്ടറി വിനീത് കൃഷ്ണൻ പ്രസംഗിച്ചു.
എടത്തൊട്ടി: എടത്തൊട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റിന്റെയും എൻഎസ്എസ്, എൻസിസി യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ യോഗ പ്രദർശനം നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ റവ. ഡോ. പീറ്റർ ഓരോത് ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി പി.ടി. മുരളീധരൻ കുട്ടികൾക്ക് വിവിധ യോഗാസനങ്ങളെ കുറിച്ച് വിശദമായി ക്ലാസെടുത്തു.150 ഓളം കുട്ടികൾ ഓഡിറ്റോറിയത്തിൽ യോഗ ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ജെസി, എൻസിസി കെയർടേക്കർ എസ്.കെ. മിഥുൻ ലാൽ എന്നിവർ പ്രസംഗിച്ചു.
കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്ന യോഗദിനം യോഗ ട്രെയിനർ ടി.എം. ഷാജു ഉദ്ഘാടനം ചെയ്തു.സ്കൂൾ മുഖ്യാധ്യാപിക ജാൻസി തോമസ്, സീനിയർ അസിസ്റ്റന്റ് പി.എ. ജെയ്സൺ, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, സ്റ്റാഫ് സെക്രട്ടറി റീന ചെറിയാൻ എന്നിവർ പ്രസംഗിച്ചു.