സ്റ്റീൽ ബോംബുകൾ കണ്ടെത്തി
1431137
Sunday, June 23, 2024 7:41 AM IST
കൂത്തുപറമ്പ്: പോലീസ് നടത്തിയ പരിശോധനയിൽ കിണറ്റിന്റവിട ആന്പിലാട് റോഡിന് സമീപം ആളൊഴിഞ്ഞ പറന്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.
മരച്ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ. എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. കൂത്തുപറന്പ് എസ്ഐ ടി. അഖിലിന്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ആമ്പിലാട്,ദേശബന്ധു പ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി.