സോളാർ വിളക്കുകൾ ഉദ്ഘാടനം ചെയ്തു
1431133
Sunday, June 23, 2024 7:34 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥാപിച്ച സോളാർ വഴിവിളക്കിന്റെ ഉദ്ഘാടനം ഉരുപ്പുംകുറ്റി സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു. വാർഡ് അംഗം ജോസ് എവൺ അധ്യക്ഷത വഹിച്ചു. വിർബാക് ആനിമൽ ഹെൽത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 2.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
വന്യമൃഗ സാന്നിധ്യം കൂടുതലുള്ള ഏഴാംകടവ്, ആയാംകുടി, പള്ളിക്കുന്ന്, ആട്ടയോലി, കലയത്തുംകണ്ടി എന്നിവിടങ്ങളിലാണ് വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബീന റോജസ്, കമ്പനി പ്രതിനിധികളായ റീജണൽ മാനേജർ എം.ജി. ജയേഷ്, ഏരിയ ബിസിനസ് മാനേജർ സി. ബൈജു, ബിസിനസ് മാനേജർ എ.കെ. രാഹുൽ, ഡോ. ശരണ്യ, സജി കല്ലടതാഴെ, ടോമി തൊണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.