വായനദിനാചരണം നടത്തി
1431113
Sunday, June 23, 2024 7:29 AM IST
ചെമ്പന്തൊട്ടി: ചെറുപുഷ്പം യുപി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ വായനദിനാചരണം നടത്തി. വായന പരിപോഷണത്തിന് വേണ്ടിയുള്ള നൂതന സംരംഭമായ വായന ക്ലബിന്റെ പ്രവർത്തനോദ്ഘാടനം പൂർവ വിദ്യാർഥിയും സാഹിത്യകാരനും ദേശീയ പുരസ്കാര ജേതാവുമായ അനിൽ വർഗീസ് നിർവഹിച്ചു. മുഖ്യാധ്യാപിക ലൗലി എം. പോൾ അധ്യക്ഷത വഹിച്ചു.
വായന ക്ലബ് കൺവീനർ ഷാലിമ സി. മാത്യു ആമുഖപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് ഡോളി സെബാസ്റ്റ്യൻ, എസ്ആർജി കൺവീനർ പ്രിൻസ് തോമസ് എന്നിവർ പ്രസംഗിച്ചു. സാഹിത്യം, കല എന്നീ വിഷയങ്ങളിൽ അനിൽ വർഗീസ് കുട്ടികളുമായി സംവദിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം പുസ്തകങ്ങൾ സംഭാവന ചെയ്തു. വായനാ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.