"സ്റ്റീ​ൽ ബോം​ബ്' ഭീ​തി പ​ര​ത്തി
Wednesday, June 19, 2024 1:51 AM IST
കൂ​ത്തു​പ​റ​മ്പ്: കൈ​തേ​രി പാ​ല​ത്തി​ന​ടു​ത്ത് സ്റ്റീ​ൽ ബോം​ബെ​ന്ന് തോ​ന്നി​ക്കു​ന്ന വ​സ്തു ഭീ​തി​യും ആ​ശ​ങ്ക​യ്ക്കും ഇ​ട​യാ​ക്കി. സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് സ്റ്റീ​ൽ ക​ണ്ടെ​യ്ന​ർ മ​ണ്ണി​ൽ് പു​ത​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ത്തു​പ​റ​ന്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്റ്റീ​ൽ ക​ണ്ടെ​യ്ന​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബോം​ബ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്.