ബത്തേരി ബിഷപ്പിന് സ്വീകരണം നൽകി
1430533
Friday, June 21, 2024 1:48 AM IST
പയ്യന്നൂർ: ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് മാത്തിൽ ഗുരുദേവ് കോളജിൽ സ്വീകരണം നൽകി. ഭദ്രാസനത്തിനു കീഴിലെ കാസർഗോഡ് വൈദിക ജില്ലയിലെ സന്ദർശനത്തോടനുബന്ധിച്ചാണ് സ്വീകരണം നൽകിയത്.
കോളജ് ഓഡിറ്റോറിയത്തില്‍ വൈദികരുടെയും സന്യസ്തരുടെയും ഇടവക പ്രതിനിധികളുടെയും സംഘടന ഭാരവാഹികളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. ഭവനരഹിതര്‍ക്ക് വേണ്ടി വിഭാവനം ചെയ്ത ഭവനനിര്‍മാണ പദ്ധതിയിലേക്കുള്ള സമര്‍പ്പണവും ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഏറ്റുവാങ്ങി.
മോൺ. സെബാസ്റ്റ്യൻ കീപ്പള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. കാസർഗോഡ് റീജിയൻ പ്രോട്ടോ വികാരി റവ. ഡോ. വര്‍ഗീസ് താന്നിക്കാക്കുഴി, ഗുരുദേവ് കോളജ് പ്രിന്‍സിപ്പൽ ഡോ. പി.സി. ശ്രീനിവാസ്, സിസ്റ്റര്‍ സെറിന്‍, ഗീവര്‍ഗീസ് മുട്ടേല്‍, ഫാ. ലാസര്‍ പുത്തന്‍കണ്ടത്തില്‍, ഫാ. സാമുവല്‍ പുതുപ്പാടി എന്നിവർ പ്രസംഗിച്ചു. സഭയ്ക്കു നല്കിയ സേവനങ്ങള്‍ പരിഗണിച്ച് ജോണ്‍ കളീക്കലിനെ ആദരിച്ചു.