വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു
1430871
Saturday, June 22, 2024 10:25 PM IST
തളിപ്പറമ്പ്: വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശേരി വെസ്റ്റിലെ ഷസിയ ഷാനവാസ് (ഫാത്തിമത്തുൽ ഷസിയ-19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.
രാവിലെ കോളജിലേക്ക് പോകാനായി കോളജ് ബസിൽ കയറിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാർഥിനിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.