മഴക്കാലത്തെ റോഡപകടങ്ങൾ: ബോധവത്കരണം നടത്തി
1430719
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: മഴക്കാലത്ത് വർധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ച് അഗ്നിശമന സേനക്ക് കീഴിലുള്ള സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ ബോതവത്കരണം സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ അഗ്നിശമന സേനാ ഓഫീസർ എസ്.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. ജോ. ആർടിഒ റെജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള വിടവ് അപകടങ്ങൾക്ക് കാരണമാവുമെന്നും അമിത വേഗം നിയന്ത്രിക്കുകയാണ് ഇതിന് പരിഹാരമെന്നും റെജി കുര്യാക്കോസ് പറഞ്ഞു. ബോധവത്കരണ ലഘുലേഖ പ്രസ് ക്ലബ് സെക്രട്ടറി വിജേഷ് ഏറ്റുവാങ്ങി. ജില്ലാ അസി. ഫയർ സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
എ. കുഞ്ഞിക്കണ്ണൻ, സുഹനേഷ്, അനീഷ്കുമാർ, ജോയ്, കെ. നിയൂൺ, കെ. ഷൈമ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ തവണ രക്തദാനം നൽകിയ സിവിൽ ഡിഫൻസ് അംഗങ്ങളായ കെ.പി. ബിന്ദു, കെ.വി. രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.