ചാലോട് വികസന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി
1430722
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: ചാലോട് ജംഗ്ഷനിൽ വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചാലോട് വികസന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി.
പൊതുമരാമത്ത് വകുപ്പും പോലീസും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വികസന സമിതി ധർണ. നിരവധി അപകടങ്ങൾ നടക്കുകയും രണ്ടു വർഷത്തിനുള്ളിൽ മൂന്നുപേർ മരിക്കുകയും ചെയ്ത ജംഗ്ഷനിൽ ഇരിക്കൂർ-അഞ്ചരക്കണ്ടി റോഡിൽ സിഗ്നൽ സ്ഥാപിക്കുക, കണ്ണൂർ-മട്ടന്നൂർ ഇരിക്കൂർ-അഞ്ചരക്കണ്ടി റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. റിയാസ് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ സി.എച്ച്. വത്സലൻ അധ്യക്ഷത വഹിച്ചു.