കെ. സുരേന്ദ്രൻ അനുസ്മരണം നടത്തി
1430720
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ എക്കാലവും പ്രയത്നിച്ച നേതാവായിരുന്നു കെ. സുരേന്ദ്രനെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. പയ്യാമ്പലത്ത് നടന്ന മുൻ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് മുഖ്യപ്രഭാഷണം നടത്തി. ടി. ജയകൃഷ്ണൻ,ടി.ഒ. മോഹനൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം, ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, വി.പി. അബ്ദുൾ റഷീദ്, എം.സി. അതുൽ, കെ. പ്രമോദ്, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, കെ. ബാലകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, സി.ടി. ഗിരിജ, എ.പി. നാരായണൻ, മനോജ് കൂവേരി, കൂക്കിരി രാജേഷ്, പി. ഇന്ദിര, എം.കെ. മോഹനൻ, മാധവൻ, കുട്ടിനേഴത്ത് വിജയൻ, എ.ടി. നിഷാത്ത്, കെ. സുരേന്ദ്രന്റെ മകൾ ശ്രുതി, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കണ്ണൂർ: കെ. സുരേന്ദ്രന്റെ നാലാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് അനുസ്മരണ പ്രഭാഷണം നടത്തി.
ഇരിട്ടി: കെ. സുരേന്ദ്രന്റെ നാലാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. പീറ്റര്‍ അധ്യക്ഷത വഹിച്ചു.