വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
1430967
Sunday, June 23, 2024 5:07 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ സാധാരണക്കാരുടെയടക്കം ആശ്രയമായ സപ്ലൈകോ ഔട്ട്ലെറ്റുകളില് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം. എറണാകുളം കടവന്ത്രയിലെ ഔട്ട്ലെറ്റില് 13 സബ്സിഡി സാധനങ്ങളില്‍ പകുതിയോളം ഇനങ്ങള്‍ ഇല്ലാതായിട്ട് നാളുകളായി.
പഞ്ചസാര വില്‍പ്പനയ്ക്കെത്തിയിട്ട് അഞ്ചു മാസത്തോളമായെന്നും ഉപഭോക്താക്കള്‍ പറയുന്നു. വിപണിയില്‍ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിനിടെ സപ്ലൈകോ കാലിയായത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.
കഴിഞ്ഞ ക്രിസ്മസ് ചന്തകള്ക്കുശേഷം കാലിയായ തുടരുന്ന ഔട്ട്ലെറ്റുകളില് സാമ്പത്തിക പ്രതിസന്ധിമൂലമാണ് സാധനങ്ങള്‍ എത്താത്തതെന്നാണ് വിവരം.
സബ്സിഡി ഇനത്തില്‍ ലഭിച്ചിരുന്ന വന്‍പയര്‍, കടല, തുവരപരിപ്പ്, മല്ലി എന്നിവ പേരിനു പോലുമില്ല. അരി വിലയിലുണ്ടായ നേരിയ വര്‍ധനയും സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. സബ്സിഡി സാധനങ്ങള്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് സപ്ലൈകോയ്ക്കും കൃത്യമായ മറുപടിയില്ല.
ജില്ലയിലെ മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
സബ്സിഡി സാധനങ്ങള്‍ ഇല്ലെന്ന് അറിയുന്നതോടെ ജനങ്ങള്‍ ക്ക് അമിതവില നല്കി പുറത്തുനിന്ന് സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.