പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണമവുമായി ബന്ധപ്പെട്ട് സംഘർഷസാധ്യതയുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ എസ്എഫ്ഐ, എംഎസ്എഫ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി.
എസ്എഫ്ഐ സംസ്ഥാന സമിതി അംഗം ശരത്ത് രവീന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നിവേദ്, ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ തോമസ് എന്നിവരെ പഴയങ്ങാടി പോലീസും എംഎസ്എഫ് നേതാക്കളായ തസ്ലിം അടിപ്പാലം, കെ.വി. ഫായിസ് എന്നിവരെ പരിയാരം പോലീസുമാണ് കരുതൽ തടങ്കലിലാക്കിയത്. പത്രികാ സമർപ്പണ സമയം കഴിഞ്ഞതിനെ തുടർന്ന് കരുതൽ തടങ്കലിലാക്കിയവരെ വൈകുന്നേരത്തോടെ വിട്ടയച്ചു.