ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
1431005
Sunday, June 23, 2024 5:46 AM IST
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന് ഐഎസ്ഒ അംഗീകരം ലഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ എസ് ഒ ഡയറക്ടർ എൻ . ശ്രീകുമാറിൽ നിന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു അംഗീകാരം ഏറ്റുവാങ്ങി.
ഹരിത ചട്ടങ്ങൾ പാലിക്കൽ , ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, വിശ്രമമുറിയൊരുക്കൽ , മാലിന്യനിർമാർജനം, പൊതുജങ്ങളുമായുള്ള ഇടപെടൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.
കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അഡിഷണൽ എസ്പി സാഹിർ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു ഉദ്ഘാടനം ചെയ്തു.ഐ എസ് ഒ ഡയറക്ടർ എൻ . ശ്രീകുമാർ വിഷയാവതരണം നടത്തി. ഡി സി ആർ ബി ഡി വൈ എസ് പി റജി എബ്രഹാം , വിജുകുമാർ എൻ ഡിവൈഎസ്പി സ്പെഷൽ ബ്രാഞ്ച്, വി.എസ്. ദിനരാജ് ഡിവൈഎസ്പി സി ബ്രാഞ്ച്, സ്റ്റുവർട്ട് കീലർ ഡിവൈഎസ്പി പുനലൂർ, ജയകുമാർ റ്റി. ഡിവൈഎസ്പി ശാസ്താംകോട്ട , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ലീന, സാജു , വി.ചിന്തു സെക്രട്ടറി കേരളാ പോലീസ് അസോസിയേഷൻ, ടോം മാത്യു എന്നിവർ പ്രസംഗിച്ചു.