ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്ത് യു​ഡി​എ​ഫും ഒ​രി​ട​ത്ത് എ​ൽ​ഡി​എ​ഫും
Thursday, August 1, 2024 5:19 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ട​ത്ത് യു​ഡി​എ​ഫും ഒ​രി​ട​ത്ത് എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചു. തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വ് വാ​ര്‍​ഡ്, ഉ​ള്ള്യേ​രി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​ത്ത്ക​ട​വ് വാ​ര്‍​ഡ്, കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ടു​മു​റി വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ‌ യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ൾ ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡ് മ​ങ്ങാ​ട് ഈ​സ്റ്റ് എ​ൽ​ഡി​എ​ഫും നി​ല​നി​ർ​ത്തി.

ഉ​ള്ള്യേ​രി​യി​ൽ ആ​കെ പോ​ൾ ചെ​യ്ത 1073 വോ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റം​ല ഗ​ഫൂ​ര്‍ 600 വോ​ട്ട് ക​ര​സ്ഥാ​മാ​ക്കി​യ​പ്പോ​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി ശ്രീ​ജ ഹ​രി​ദാ​സി​ന് 362 വോ​ട്ട് ക​ര​സ്ഥ​മാ​ക്കാ​നെ സാ​ധി​ച്ചു​ള്ളൂ.

ബി​ജെ​പി​യു​ടെ ശോ​ഭാ രാ​ജ​ൻ 108 വോ​ട്ടും നേ​ടി. തൂ​ണേ​രി​യി​ൽ ആ​കെ പോ​ൾ ചെ​യ്ത 4532 വോ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ദ്വ​ര 2706 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഷി​ജി​ന്‍ കു​മാ​ര്‍ 1600 വോ​ട്ട് നേ​ടി. ബി​ജെ​പി​യു​ടെ ആ​ര്‍.​പി വി​നീ​ഷി​ന് 226 വോ​ട്ടേ നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. മാ​ട്ടു​മു​റി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ യു.​പി. മ​മ്മ​ദ് 44 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി ഇ​ട​ത് മു​ന്ന​ണി​യി​ലെ ക​ബീ​ർ ക​ണി​യാ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ലെ ഷി​ഹാ​ബ് മാ​ട്ടു​മു​റി 321 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചി​രു​ന്ന വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം 44 ആ​യി കു​റ​ഞ്ഞ​ത് എ​ൽ​ഡി​എ​ഫി​ന് നേ​ട്ട​മാ​യി. ആ​കെ പോ​ൾ ചെ​യ്ത 1,340 വോ​ട്ടു​ക​ളി​ൽ യു.​പി. മ​മ്മ​ദ് 650 വോ​ട്ടു​ക​ളും ക​ബീ​ർ ക​ണി​യാ​ത്ത് 606 വോ​ട്ടു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ഷി​ഹാ​ബ് മാ​ട്ടു​മു​റി രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട് ഈ​സ്റ്റ് വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബീ​ന പ​ത്മ​ദാ​സ​ൻ തൊ​ട്ട​ടു​ത്ത എ​തി​ർ​സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ലെ അ​ഞ്ജു അ​രീ​ക്ക​ലി​നെ​തി​രേ 72 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചു. ആ​കെ പോ​ൾ ചെ​യ്ത 1,120 വോ​ട്ടു​ക​ളി​ൽ യു​ഡി​എ​ഫി​ന് 416 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ന് 488 വോ​ട്ടു​ക​ളും ബി​ജെ​പി​യ്ക്ക് 214 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 130 ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 450 വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് 488 ആ​യി ഇ​ത്ത​വ​ണ വോ​ട്ടു​നി​ല ഉ​യ​ർ​ത്തി​യ​പ്പോ​ൾ 320 വോ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച യു​ഡി​എ​ഫ് വോ​ട്ടു​നി​ല 416 ആ​യും ഉ​യ​ർ​ത്തി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ത​വ​ണ 291 വോ​ട്ടു​ക​ൾ ല​ഭി​ച്ച ബി​ജെ​പി​യ്ക്ക് ഇ​ത്ത​വ​ണ 214 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞു.