കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ പു​തി​യ ഫു​ട്ബോ​ൾ ലീ​ഗാ​യ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​ട്ട് എ​ഫ്സി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് ഇ​ന്ന് റോ​ഡ്ഷോ ന​ട​ത്തും.

കാ​ലി​ക്ക​ട്ട് മാ​സ്റ്റ​ർ ക്രി​ക്ക​റ്റേ​ഴ്സ് ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ക്കേ​പ്പു​റ​ത്തെ വി​വി​ധ കാ​യി​ക താ​ര​ങ്ങ​ളും സ്പോ​ർ​ട്സ് സം​ഘ​ട​ന​ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന റോ​ഡ് ഷോ ​ഇ​ന്ന് വൈ​കി​ട്ട് 7.15നു ​കോ​ഴി​ക്കോ​ട് കോ​ർ​ണി​ഷ് പ​രി​സ​ര​ത്ത് എ​സി​പി സു​രേ​ഷ്കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഫ്രീ​ഡം സ്ക്വ​യ​റി​ൽ അ​വ​സാ​നി​ക്കും. സ​മാ​പ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​പി. മു​ഹ​മ്മ​ദ് സം​ബ​ന്ധി​ക്കും. പ്ര​മു​ഖ​രാ​യ കാ​യി​ക താ​ര​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.