കോഴിക്കോട്: വടകര ദേശീയപാതയിൽ സ്കൂട്ടറിൽ മിനി ലോറിയിടിച്ചു തെറിച്ചു വീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. രണ്ടു സ്ത്രീകളെയും കുഞ്ഞും പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസിന്റെ കാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. സ്വകാര്യ ബസിന്റെ തൊട്ടുമുന്നിലായിരുന്നു രണ്ടു യുവതികളും കുട്ടിയും ഉണ്ടായിരുന്നത്. ബസിനുമുന്നിലുള്ള മിനി ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് സ്കൂട്ടർ മറിഞ്ഞത്. ബസിന്റെ ടയറിനോട് ചേർന്ന് സ്കൂട്ടർ വീണത്. എന്നാൽ, ബസ് എതിർദിശയിലേക്ക് വെട്ടിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. നിസാര പരിക്കുകളോടെ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.