പു​ഴ​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Wednesday, July 31, 2024 10:23 PM IST
നാ​ദാ​പു​രം: തോ​ണി​യി​ൽ സ​ഞ്ച​രി​ക്കെ പു​ഴ​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. എ​ട​ച്ചേ​രി നോ​ർ​ത്ത് തു​രു​ത്തി​യി​ലെ കൈ​ക്ക​ണ്ട​ത്തി​ൽ അ​നീ​ഷ് (39) തോ​ണി​യി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് മ​രി​ച്ച​ത്.

സ്വ​ന്തം വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു അ​നീ​ഷും കു​ടും​ബ​വും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ന്നോ​ടെ തോ​ണി തു​ഴ​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ തോ​ണി​യി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ക്കും. പി​താ​വ്: കൈ​ക്ക​ണ്ട​ത്തി​ൽ നാ​ണു. മാ​താ​വ്: നാ​രാ​യ​ണി. ഭാ​ര്യ: അ​തു​ല്യ. മ​ക്ക​ൾ: അ​നൗ​ഷി​ക, ആ​ഷോ​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ​കു​മാ​ർ, അ​നി​ത, ഷൈ​നി.