അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ പു​സ്ത​ക​വ​ണ്ടി പ്ര​യാ​ണം സ​മാ​പി​ച്ചു
Saturday, July 27, 2024 5:28 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ര്‍​മി​ക്കു​ന്ന ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും സ്കൂ​ളു​ക​ളി​ലൂ​ടെ​യും പു​സ്ത​ക​വ​ണ്ടി​യു​മാ​യി സ​ഞ്ച​രി​ച്ച് പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി സ​മാ​പി​ച്ചു. വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് സ്കൂ​ളു​ക​ളി​ല്‍ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പു​സ്ത​ക​വ​ണ്ടി​ക്ക് ല​ഭി​ച്ച​ത്. പ്ര​യാ​ണ​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

തു​ട​ക്കം തി​രൂ​ര്‍​ക്കാ​ട് ഹൈ​സ്കൂ​ളി​ലും തു​ട​ര്‍​ന്ന് തി​രൂ​ര്‍​ക്കാ​ട് എ​എം​എ​ല്‍​പി സ്കൂ​ള്‍, അ​ന്‍​വാ​ര്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍, മ​ണ്ണാ​റ​മ്പ് എ​എം​എ​ല്‍​പി സ്കൂ​ള്‍, മ​ണ്ണാ​റ​മ്പ അ​ങ്ക​ണ​വാ​ടി, മേ​ലേ​അ​രി​പ്ര മേ​ല്‍​മു​റി എ​എം​എ​ല്‍​പി സ്കൂ​ള്‍, എ​റാ​ന്തോ​ട് എ​എം​എ​ല്‍​പി സ്കൂ​ള്‍ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ​യും എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്,


സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പു​ത്ത​ന​ങ്ങാ​ടി, പി​ടി​എം​യു​പി സ്കൂ​ള്‍ പു​ത്ത​ന​ങ്ങാ​ടി, ഗ​വ​ണ്‍​മെ​ന്‍റ് ജി​എ​ല്‍​പി സ്കൂ​ള്‍ പു​ത്ത​ന​ങ്ങാ​ടി, എ​എം​എ​ല്‍​പി സ്കൂ​ള്‍ പ​രി​യാ​പു​രം, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ള്‍ പ​രി​യാ​പു​രം, എ​എം​എ​ല്‍​പി സ്കൂ​ള്‍ വെ​സ്റ്റ്ക​ല്ലി​ങ്ങ​ല്‍, എ​എം​എ​ല്‍​പി സ്കൂ​ള്‍ ചെ​ര​ക്കാ​പ​റ​മ്പ് ഈ​സ്റ്റ്, വ​ഴി​പ്പാ​റ സെന്‍റ​ര്‍ തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും പ്ര​യാ​ണം ന​ട​ത്തി.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്‍​ചാ​ര്‍​ജ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വാ​ക്കാ​ട്ടി​ല്‍ സു​നി​ല്‍​ബാ​ബു, ഫൗ​സി​യ ത​വ​ളേ​ങ്ങ​ല്‍, അം​ഗ​ങ്ങ​ളാ​യ ജ​സീ​ന അം​ഗ​ക്കാ​ട​ന്‍, സ്വാ​ലി​ഹ നൗ​ഷാ​ദ്, പി.​പി. ഷി​ഹാ​ബ്, ടി. ​ര​ത്ന​കു​മാ​രി, കെ.​ടി. അ​ന്‍​വ​ര്‍, ബ​ഷീ​ര്‍ തൂ​മ്പ​ല​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.