പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കര്‍മപദ്ധതികളുമായി മുസ്ലിം ലീഗ്
1450774
Thursday, September 5, 2024 5:01 AM IST
മങ്കട: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം ഉറപ്പാക്കുന്നതിനായി വിവിധ കര്‍മ പദ്ധതികളുമായി മങ്കട നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ മൂര്‍ക്കനാട് ഒഴികെ ആറെണ്ണവും ഭരണം നടത്തുന്നത് യുഡിഎഫ് ഭരണസമിതികളാണ്. ഭൂരിഭാഗം സീറ്റുകളും വിജയിക്കുന്നതിനുള്ള ആസൂത്രണങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു.
പഞ്ചായത്തിലെയും വാര്‍ഡ് നേതാക്കന്മാരെയും പഞ്ചായത്ത് നേതാക്കന്മാരെയും പങ്കെടുപ്പിച്ച് നേതൃസംഗമങ്ങള്‍ നടത്തും. നാളെ അങ്ങാടിപ്പുറം എം.പി. നാരായണമേനോന് ഹാളില്‍
ഉച്ചക്കുശേഷം മൂന്നിന് കുറുവ, മൂര്‍ക്കനാട്, 6.30 ന് പുഴക്കാട്ടിരി,
അങ്ങാടിപ്പുറം പഞ്ചായത്തുകളും ശനിയാഴ്ച മങ്കട സി.എച്ച്.സെന്ററില്‍ ഉച്ചക്കുശേഷം മൂന്നിന് മക്കരപ്പറമ്പ്, വൈകുന്നേരം അഞ്ചിന് കൂട്ടിലങ്ങാടി, 6.30ന് മങ്കട പഞ്ചായത്തുകളും ഉള്‍പ്പെടെയുള്ള നേതൃസംഗമങ്ങള്‍ നടത്തും. പ്രവര്‍ത്തന രൂപീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അധ്യക്ഷനായിരുന്നു.
അഡ്വ. കുഞ്ഞാലി, അഡ്വ. ഹനീഫ പെരിഞ്ചീരി, മാനു, സൈദ് അബു തങ്ങള്‍, അഡ്വ. മൂസക്കുട്ടി, വെങ്കിട്ട ബഷീര്‍, അമീര്‍ പാതാരി, കെ.പി. സാദിഖലി, സി.എച്ച്. മുസ്തഫ, സഹല്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.