റോഡരികില്‍ കഞ്ചാവ് ചെടി
1450770
Thursday, September 5, 2024 4:56 AM IST
നിലമ്പൂര്‍:കരുളായി പിലാക്കോട്ടുംപാടത്ത് എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു. ഇന്നലെ രാവിലെ 11.15 ന് കരുളായി പിലാക്കോട്ടുപാടം റോഡരികിലാണ് 76 സെന്റിമീറ്റര്‍ നീളമുള്ള ഒരു കഞ്ചാവ് ചെടി നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഫീക്കും സംഘവും കണ്ടുപിടിച്ച് കേസെടുത്തത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ റംഷുദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എബിന്‍സണ്ണി, രാജേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സജിനി, ഡ്രൈവര്‍ രാജീവ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി.